പരപ്പനങ്ങാടിയിൽ തെരുവ് വിളക്കുകൾ കണ്ണടച്ചു

പരപ്പനങ്ങാടി പയനിങ്ങൽ ജങ്ഷനിൽ കണ്ണടച്ച വിളക്കുകൾ .
പരപ്പനങ്ങാടി പയനിങ്ങൽ ജങ്ഷനിൽ കണ്ണടച്ച വിളക്കുകൾ .

പരപ്പനങ്ങാടി : മുനിസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായി.വിളക്ക് കത്താത്തത് രാത്രി സമയങ്ങളിലെ കാൽനടക്കാരെ ഏറെ പ്രയാസപ്പെടുത്തുന്നു.മാസങ്ങൾക്ക് മുമ്പ് വിളക്കുകൾ റിപ്പയർ ചെയ്തുട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും തെരുവ് വിളക്കുകൾ തകരാർ മൂലം കത്തുന്നില്ല.എന്നാൽ വിളക്കുകൾ കത്താത്തത് ലഹരി മാഫിയകളുംസാമൂഹ്യ ദ്രോഹികളും വലിയ ഉപകാരമായിട്ടാണ് കണക്കാക്കുന്നത്.ടൗണിലെയും മറ്റും കത്താതെ കിടക്കുന്ന തെരുവ് വിളക്കുകൾ നന്നാക്കാൻ അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പരപ്പനങ്ങാടി ഓട്ടോ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു .

Share news
error: Content is protected !!
Scroll to Top