പരപ്പനങ്ങാടി കുരിക്കള്‍ റോഡ് ഗതാഗതയോഗ്യമാക്കണം; നഗരസഭയിലേക്ക് ബഹുജന മാര്‍ച്ച് നടത്തി സി പി ഐ എം

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ കുരിക്കള്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ എം പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് ബഹുജനമാര്‍ച്ച് നടത്തി.

സിപിഐ എം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യില്‍ അലവി ഉല്‍ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ കെ ജയചന്രന്‍ അദ്ധ്യക്ഷനായി. സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ സുള്‍ഫീക്കര്‍,
കെ രാജുട്ടി, ഡിവിഷന്‍ കൗണ്‍സിലര്‍ ടി പി മോഹന്‍ദാസ്, തുടിശ്ശേരി കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു. എം പി സുരേഷ്ബാബു സ്വാഗതവും പി സോമസുന്ദരന്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top