പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ച് ശുചീകരിച്ചു

പരപ്പനങ്ങാടി: കെട്ടുങ്ങല്‍ ബീച്ച് ശുചീകരിച്ചു. ചെട്ടിപ്പടി കൊയംകുളം ലയണ്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ തിരൂരങ്ങാടി ടീം കൈസെന്‍ പ്രവര്‍ത്തകരുമായി സഹകരിച്ചാണ് പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ച് പരിസരത്തെ പ്ലാസ്റ്റിക് വേസ്റ്റ്കള്‍ ശേഖരിക്കുകയും, ബീച്ച് ശുചീകരണവും നടത്തി.

പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ മാരായ ടി ആര്‍ റസാഖ് , എം ദീപ സംബന്ധിച്ചു. ഇല്യാസ്, അബ്ദുറഹീം, നിസാര്‍, എന്‍. പി സിക്കന്തര്‍, കളത്തിങ്ങല്‍ സിദ്ധീഖ്, ശംസുദ്ധീന്‍, സവാദ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top