പരപ്പനങ്ങാടി: അഞ്ചപ്പുരയില്‍ സ്ഥിതിചെയ്യുന്ന വിദേശ മദ്യ ചില്ലറവില്‍പ്പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി ജനാവകാശ സംരക്ഷണസമിതി ഹര്‍ത്താലിനൊരുങ്ങന്നു. 30ന് ചൊവ്വാഴ്ചയാണ് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഈ മദ്യഷാപ്പിനെതിരെ നിരവധി സമരങ്ങള്‍ക്കാണ് ജനവകാശ സംരക്ഷണ സമിതി രൂപം നല്‍കിയിരിക്കുന്നത്. 28 ന് ധര്‍ണയും 29 ന് വൈകീട്ട് പ്രതിഷേധ മനുഷ്യ ചങ്ങലയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ യാക്കൂബ് കെ ആലുങ്ങല്‍, അലി തെക്കേപ്പാട്ട്, അഷറഫ് ശിഫ, ഷാജഹാന്‍ കെപി, എം സിദ്ദാര്‍ത്ഥന്‍, ഹനീഫ കൊടപ്പാളി തുടങ്ങിയവര്‍ സംബന്ധിച്ചു
സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ പൂട്ടുമെന്ന് പ്രഖ്യാപിച്ച ബീവറേജ് ഔട്ട്‌ലെറ്റുകളുടെ ലിസ്റ്റില്‍ പരപ്പനങ്ങാടിയില്ല.




