കേരളത്തില്‍ 34 ബിവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നു

LIQUORതിരു: ഘട്ടം ഘട്ടമായി മധ്യ നിരോധനം നടപ്പിലാക്കുക എന്ന നക്ഷ്യം വെച്ച് സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടാനൊരുങ്ങുന്ന ബിവറേജ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകളുടെ ലിസ്റ്റ് പുറത്തിറങ്ങി. 34 ബിവറേജ് ഒട്ട്‌ലെറ്റുകളാണ് സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ പൂട്ടുന്നത്. പാപ്പനംകോട്, വട്ടപ്പാറ, മാരായമുട്ടം(തിരുവനന്തപുരം), തേവലക്കര,ഭരണിക്കാവ്,മടത്തറ(കൊല്ലം), പഴയകട,കുളനട(പത്തനംതിട്ട), കളക്കറോഡ്,പിച്ചി ഐയ്യര്‍ ജംഗ്ഷന്‍(ആലപ്പുഴ), വാഗത്താനം, കൊല്ലപ്പള്ളി, പുളിക്കലകവല(കോട്ടയം), പാമ്പനാട്, ചിന്നകനാല്‍,വെള്ളത്തൂവല്‍,മാങ്കുളം(ഇടുക്കി), പൂത്തോട്ട, തോപ്പുംപടി,അത്താണി,പേട്ട,കുമ്പളങ്ങി(എറണാകുളം), ഗുരുവായൂര്‍, മുണ്ടുപാലം(തൃശൂര്‍), പാലക്കാട് ടൗണ്‍,തൃത്താല,പട്ടാമ്പി(പാലക്കാട്), വണ്ടൂര്‍(മലപ്പുറം),മുക്കം,താമരശേരി(കോഴിക്കോട്), ചീപ്പാട്, പടിഞ്ഞാറെത്തറ(വയനാട്),ഉളിക്കല്‍(കണ്ണൂര്‍), കാലിക്കടവ്(കാസര്‍കോട്)

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നത്. ഇവിടെ അഞ്ച് ഷോപ്പുകള്‍ ഇവിടെ അടയ്ക്കും. മലപ്പുറത്തും കണ്ണൂരും കാസര്‍കോഡും ഓരോ ഔട്ട്‌ലെറ്റുകള്‍ വീതമായിരിക്കും അടയ്ക്കുക.

Share news
error: Content is protected !!
Scroll to Top