സിഐടിയു ജില്ലാസക്രട്ടറിയെ സിപിഐഎം സസ്‌പെന്റ് ചെയ്തു

MODEL 2 copyമലപ്പുറം : സിഐടിയു മലപ്പുറം ജില്ലാ സക്രട്ടറിയും, സിപിഐഎം തിരൂരങ്ങാടി ഏരിയസെന്റര്‍ അംഗവുമായ കെപി ബാലകൃഷണനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തു.
സിപിഎം കേന്ദ്രകമ്മറ്റിയംഗം പാലോളി മുഹമ്മദ് കുട്ടിയുടെയും ജില്ലാ സക്രട്ടറി പിപി വാസുദേവന്റെയും സാനിധ്യത്തില്‍ തേഞ്ഞിപ്പലത്ത് വച്ച് നടന്ന അടിയന്തിര ഏരിയാകമ്മറ്റി യോഗമാണ് നടപടിയെടുത്തത്
ഇദ്ദേഹത്തിന്റെ വീടിനടുത്തുകൂടിയുള്ള റോഡ് വെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളാണ് നടപടിക്കിടയായത്. ഇതേ കുറിച്ച് പാര്‍ട്ടി അനുഭാവികളടക്കം പാര്‍ട്ടിക്ക്് പരാതി നല്‍കുുകയായിരുന്നു. തുടര്‍ന്ന സിപിഎം നിയോഗിച്ച രണ്ടംഗ അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

ആത്മഹത്യ ചെയ്ത അനീഷ് മാസ്റ്റര്‍ പഠിപ്പിച്ചിരുന്നു മൂന്നിയൂര്‍ സ്‌കൂളിലെ മാനേജരുമായി ഇദ്ദേഹം അടുത്ത സൗഹദം സൂക്ഷിച്ചിരുന്നു എന്നത് ഇടതുപക്ഷ അധ്യാപകസംഘടനപ്രവര്‍ത്തകര്‍ക്കും സിപിഎം അണികള്‍ക്കിടിയിലും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു .

സംസ്ഥാനത്തെ നിരവധി തൊഴിലാളി സംഘടനകളുടെ നേതാവ് കൂടിയാണ് കെപി ബാലകൃഷ്ണന്‍

Share news
error: Content is protected !!
Scroll to Top