കഞ്ചാവുമായി പരപ്പനങ്ങാടി സ്വദേശി പിടിയില്‍

താനൂർ:വിദ്യാർഥികൾക്കിടയിൽ വിൽപ്പനക്കായി എത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.  ചിറമംഗലം സ്വദേശി ഒറ്റതയ്യിൽ മുജീബ്റഹ്മാനാ(38)ണ് പരപ്പനങ്ങാടി എക്സൈസ് പിടിയിലായത്.

ചിറമംഗലം റെയിൽവേഗേറ്റിന് സമീപത്തെ ചീനി മരച്ചുവട്ടിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. 40 ഗ്രാം കഞ്ചാവ് ഇദ്ദേഹത്തിന്റെ കയ്യിൽനിന്നും എക്സൈസ് സംഘം പിടികൂടി.

എക്സൈസ് ഇൻസ്പെക്ടർ എം ഒ വിനോദ്, പ്രിവന്റീവ് ഓഫീസർ പ്രജോഷ് കുമാർ, ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ് കുമാർ, അജിത് കുമാർ, സിന്ധു, സാജിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.