Section

malabari-logo-mobile

ഗാന്ധി ജയന്തി ദിനത്തില്‍ പരപ്പനങ്ങാടിയില്‍ വൃക്ഷ തൈകള്‍ വെച്ച് പിടിപ്പിച്ചു

HIGHLIGHTS : പരപ്പനങ്ങാടി : രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികാഘോഷത്തില്‍ ആസാദീ കാ അമൃത് മഹോത്സവ് എന്ന പേരില്‍ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഗാ...

പരപ്പനങ്ങാടി : രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികാഘോഷത്തില്‍ ആസാദീ കാ അമൃത് മഹോത്സവ് എന്ന പേരില്‍ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ പരപ്പനങ്ങാടി നഗരസഭയിലെ ചാപ്പപ്പടി ഫിഷറീസ് ഹോസ്പിറ്റലില്‍ നൂറോളം വൃക്ഷ തൈകള്‍ വെച്ച് പിടിപ്പിച്ചു.

നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ശഹര്‍ ബാനു വിന്റെ അദ്ധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പരിസ്ഥിതി പ്രവര്‍ത്തകനും വനമിത്ര അവാര്‍ഡ് ജേതാവുമായ പരപ്പനങ്ങാടി സ്വദേശി അബ്ദുല്‍ റസാഖ് എന്ന കുഞ്ഞുമോനെ ആദരിച്ചു.

sameeksha-malabarinews

സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ മുസ്തഫ, സീനത്ത് ആലി ബാപ്പു, ഷാഹുല്‍ ഹമീദ്, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റസാക്ക്, അസീസ് കൂളത്ത്,റംലത്ത്, ഫൗസിയ,ഫാത്തിമ, ബേബി അച്ചുതന്‍,നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍. കെ. വി,ഫിഷറീസ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആയിഷ, പൊതു പ്രവര്‍ത്തകരായ ഹംസ, ചേക്കാലി റസാക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!