പരപ്പനങ്ങാടിയില്‍ നാലുവാഹനങ്ങള്‍ തമ്മില്‍ കൂട്ടയിടി: മൂന്ന് പേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി:  പരപ്പനങ്ങാടി ചിറമംഗലം കുരിക്കള്‍ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. നിരവധി വാഹനങ്ങളാണ് ഒരേ സമയത്ത് അപകടത്തില്‍ പെട്ടത്.

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ആദ്യം ഒരു ഓട്ടോ റിക്ഷയും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തൊട്ടടുത്ത മറ്റൊരു ബൈക്കിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. ഈ സമയത്ത് ഇതിന് പിറകിലായി
തിരൂർ ഭാഗത്തുനിന്നും കടലുണ്ടി ഭാഗത്തേക്ക് മൽസ്യം കയറ്റി പോവുകയായിരുന്ന  മിനി ചരക്കു വാഹനം ബൈക്കുകളെയും ഓട്ടോറിക്ഷയെയും ഇടിച്ചു  .

പരക്കേറ്റവരില്‍ വയനാട് സ്വദേശികളായ സഹോദരങ്ങളുമുണ്ട്. മീനങ്ങാടി സ്വദേശികളായ ആനന്ദ്, ആദര്‍ശ് എന്നീ ബൈക്ക് യാത്രികര്‍ക്കും, ഓട്ടോറിക്ഷ ദേഹത്തേക്ക മറിഞ്ഞ് ബൈക്ക് നിര്‍ത്തിയിട്ട് സംസാരിക്കുയായിരു്‌ന പുത്തന്‍പീടിക സ്വേദേശി കാരയില്‍ ബാലന്‍, ഓട്ടോ റിക്ഷാ ഡ്രൈവര്‍ ഷെഫീഖ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

 

Share news
error: Content is protected !!
Scroll to Top