Section

malabari-logo-mobile

ഫെയ്‌സ് ഇന്‍സ്‌പെയര്‍ സീസണ്‍ 3 ക്യാമ്പ് ഇന്ന് തുടങ്ങും

HIGHLIGHTS : പരപ്പനങ്ങാടി :ഭിന്ന ശേഷിയുള്ളവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി പരപ്പനങ്ങാടി ഫെയ്‌സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പാലത്തിങ്ങൽ എ.എം.യു. പി...

പരപ്പനങ്ങാടി :ഭിന്ന ശേഷിയുള്ളവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി പരപ്പനങ്ങാടി ഫെയ്‌സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പാലത്തിങ്ങൽ എ.എം.യു. പി. സ്കൂളിൽ വെച്ച് നടത്തുന്ന ‘ഇൻസ്പെയർ സീസൺ 3’ റസിഡൻഷ്യൽ ക്യാംപ് ഇന്ന് തുടങ്ങും .ഉദ്ഘാടനം നാളെ(ഞായർ) വൈകുന്നേരം നാലിന് ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്യും .പി കെ അബ്ദുറബ്ബ് എം എൽ എ ,കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ :കെ മുഹമ്മദ് ബഷീർ ,ജെ ഡി ടി സെക്രട്ടറി സി പി കുഞ്ഞിമുഹമ്മദ് ,ഡോ :പി എ ഇബ്രാഹിംഹാജി തുടങ്ങി ജനപ്രതിനിധികൾ ,രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും

.31 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രിമാരടക്കമുള്ള പ്രമുഖർ പങ്കെടുക്കും .തിരുവനന്തപുരം ,കാസർഗോഡ് ,വയനാട്,കോഴിക്കോട് ,മലപ്പുറം ജില്ലകളിൽ നിന്നായി അറുപതോളം ഭിന്നശേഷി പഠിതാക്കളാണ് 8 ദിവസം നീണ്ട് നിൽക്കുന്ന റസിഡൻഷ്യൽ ക്യാംപിൽ പങ്കെടുക്കുന്നത്.ഗ്രാഫിക് ഡിസൈനിംഗ് ,പേഴ്‌സണാലിറ്റി ഡവലപ്മെന്റ് ,ഫാഷൻ ഡിസൈനിംഗ് ,ട്രൈനേഴ്‌സ് ട്രൈനിംഗ് എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത് .

sameeksha-malabarinews

വാർത്താ സമ്മേളനത്തിൽ സി ടി നാസർ ,ഡോ :ഹാറൂൺ റഷീദ് ,സി അബ്ദുറഹ്മാൻകുട്ടി ,കടവത്ത് സൈതലവി ,കെ പി മുബഷിർ എന്നിവർ പങ്കെടുത്തു .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!