Section

malabari-logo-mobile

പരപ്പനങ്ങാടിയിലെ അശാസ്ത്രീയ അടിപ്പാതാമേല്‍ക്കുര നിര്‍മ്മാണം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

HIGHLIGHTS : പരപ്പനങ്ങാടി:റെയിൽവെ അടിപ്പാതയുടെ മേൽപുരക്കുവേണ്ടി സ്ഥാപിച്ച ഷീറ്റുകള്‍ വഴിയാത്രക്കാര്‍ക്ക് ഭീഷണികുന്നു. ഈ അടുത്ത ദിവസങ്ങളിലായി നിരവധി പേര്‍ക്കാണ് ...

SAMSUNG CAMERA PICTURES

പരപ്പനങ്ങാടി:റെയിൽവെ അടിപ്പാതയുടെ മേൽപുരക്കുവേണ്ടി സ്ഥാപിച്ച ഷീറ്റുകള്‍ വഴിയാത്രക്കാര്‍ക്ക് ഭീഷണികുന്നു. ഈ അടുത്ത ദിവസങ്ങളിലായി നിരവധി പേര്‍ക്കാണ് ഷീറ്റിന്റെ മൂര്‍ച്ചയേറിയ അഗ്രഭാഗം തട്ടി പരിക്കേറ്റത്. ആറുപേരെ ഇതിനകം ആശുപത്രി യിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തലയ്ക്കു സാരമായ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകനായ എം.പി.മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴത്തില്‍ കീറിയ ഇദ്ദേഹത്തിന്‍റെ ശിരസിന് ആറുതുന്നികെട്ടുകളാണുള്ളത്.

മേല്‍ക്കൂര രൂപകല്‍പന ചെയ്തതിലുള്ള അപാകതയാണ് ഇതിനു കാരണം. കട്ടിയുള്ള ഇരുമ്പ് ഷീറ്റിന്‍റെ വഴിയിലേക്ക് തൂങ്ങി നില്‍ക്കുന്ന അഗ്രഭാഗം മടക്കിയോ ചുരുട്ടിയോ വെച്ചാല്‍ അപകടം ഒഴിവാക്കാവുന്നതാണ്. അടിപ്പാതയുടെ ഒരത്തുകൂടിയുള്ള വഴിയിലൂടെ വ്യാപാര സ്ഥാപനത്തിലെക്കും റെയില്‍വെ സ്റ്റേഷനിലേക്കും സഞ്ചരിക്കുന്നവര്‍ക്കാണ് അപകടം സംഭവിച്ചു കൊണ്ടിരിക്കുന്നത്.
.അടിപ്പാതക്കനുസൃതമായി നിര്‍മ്മിച്ച മേല്‍പുര ഒരുഭാഗം ഉയര്‍ന്നും മറുഭാഗം താഴ്ന്നുമാണ് പണിതത്. താഴ്ഭാഗത്തെ ഷീറ്റുകളുടെ അഗ്രമാണ് യാത്രക്കാരുടെ ദേഹത്ത് തട്ടുന്നത്. തല്‍ക്കാലം അപകട സാധ്യത മുന്നില്‍കണ്ട് കയര്‍കെട്ടി യിരിക്കുകയാണ്.ഉല്‍ഘാടനത്തിനു മുമ്പ് തന്നെ അടിയന്തിര പരിഹാരമുണ്ടാകണ മെന്ന് നഗരസഭ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയും മര്ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികളും ആവശ്യപ്പെട്ടു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!