Section

malabari-logo-mobile

തലപ്പാറയില്‍ ലക്ഷങ്ങള്‍ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി പരപ്പനങ്ങാടി എക്‌സ്സൈസ്

HIGHLIGHTS : Parappanangadi excise seized lakhs worth of tobacco products in Thalappara

പരപ്പനങ്ങാടി: തലപ്പാറയില്‍ ലക്ഷങ്ങള്‍ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.1500കിലോഗ്രാമോളം ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടി.1500കിലോഗ്രാമോളം ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഇതിന് മാര്‍ക്കറ്റില്‍ രണ്ടര ലക്ഷത്തോളം വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെമ്മാട്,വേങ്ങര,യൂണിവേഴ്‌സിറ്റി ഭാഗങ്ങളില്‍ വിതരണം നടത്തുന്ന മൊത്തകച്ചവടക്കാരായ രാജു ശങ്കര്‍,ശ്യാം സുന്ദര്‍ എന്നീ അന്യസംസ്ഥാനകാരുടെ തലപ്പറയിലെ താമസ സ്ഥലത്തുനിന്നാണ് ഇത് പിടികൂടിയത്.

പരപ്പനങ്ങാടി എക്‌സ്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥരും എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം എക്‌സ്സൈസ്ഇന്റലിജിന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

sameeksha-malabarinews

വിദ്യാലയങ്ങള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് കൂടുതല്‍ ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ജില്ലയില്‍ വ്യാപകമായി എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സ്സൈസിന്റെ പരിശോധന.

പരിശോധനയില്‍പരപ്പനങ്ങാടി റൈഞ്ച് പ്രിവന്റീവ് ഓഫീസര്‍ പി പ്രഗേഷ്,സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ മാരായ നിതിന്‍ സി,ജയകൃഷ്ണന്‍,വിനീഷ് പി ബി,വനിത സിവില്‍ എക്‌സ്സൈസ്ഓഫീസര്‍ ലിഷ പി,മലപ്പുറം ഇന്റലിജിന്‍സ് പ്രിവന്റീവ് ഓഫീസര്‍ പി ലതീഷ് എക്‌സ്‌കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) കെ പ്രദീപ് കുമാര്‍,സിവില്‍ എക്‌സ്‌സൈസ് ഓഫീസര്‍ അരുണ്‍ പി എന്നിവരാണ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!