മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി ട്രെയിന്‍ മാര്‍ഗം നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് എക്‌സൈസ് പരിശോധന കര്‍ശനമാക്കിയതിനിടെ വളളിക്കുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിരോധിത പാന്‍മസാല കണ്ടെത്തി.
കടലുണ്ടി ഹീറോസ് നഗറിനടുത്ത് റെയില്‍വെ പാലത്തിനടിയില്‍ പുഴയോരത്ത് ഉപേക്ഷിച്ച നിലയില്‍ നാല് ക്വിന്റലോളം നിരോധിത പാന്‍ മസാല, ഹാന്‍സ് ഉള്‍പ്പെടെ എട്ടോളം ചാക്കുകളാണ് പരപ്പനങ്ങാടി എക്‌സൈസ് കണ്ടെത്തിയത്.
പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസ് ടി പ്രജോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. റെയ്ഡില്‍ സിവിന്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, വിനീഷ് , വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിഷ, ഡ്രൈവര്‍ ചന്ദ്രമോഹന്‍ തുടങ്ങിയവരും പങ്കെടുത്തു.




