പരപ്പനങ്ങാടി: മലബാർ കോ ഓപ്പറേറ്റീവ് കോളേജിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരി യുമായ സി.എസ് മീനാക്ഷി പരിപാടി ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ സതീഷ് തോട്ടത്തിൽ അദ്ധ്യക്ഷനായ ചടങ്ങിൽ കൗൺസിലറും കോളേജ് ചെയർമാനുമായ തുടിശ്ശേരി കാർത്തികേയൻ, വിജയരാഘവൻ, സുധർമ്മ, ബിജുഷ, എന്നിവർ സംസാരിച്ചു.
വിവിധ പരിപാടികളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ക്യാമ്പസിൽ വൃക്ഷതൈ നടലും നടന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




