Section

malabari-logo-mobile

പരപ്പനങ്ങാടി തീരപ്രദേശത്ത് വീണ്ടും അശാന്തി പടരുന്നു. ഇരുട്ടിന്റെ മറവില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ സാമൂഹ്യവിരുദ്ധരുടെ ഗൂഡനീക്കം

HIGHLIGHTS : പരപ്പനങ്ങാടി:പരപ്പനങ്ങാടി തീരദേശ മേഖലയില്‍ വീണ്ടും സംഘര്‍ഷസാധ്യത ഉയരുന്നുവോ? കഴിഞ്ഞ കുറച്ചുദിവസങ്ങളായി പരപ്പനങ്ങാടിയുടെ പ്രധാന തീരദേശമേഖലയായ ഒട്ടുമ...

പരപ്പനങ്ങാടി:പരപ്പനങ്ങാടി തീരദേശ മേഖലയില്‍ വീണ്ടും സംഘര്‍ഷസാധ്യത ഉയരുന്നുവോ? കഴിഞ്ഞ കുറച്ചുദിവസങ്ങളായി പരപ്പനങ്ങാടിയുടെ പ്രധാന തീരദേശമേഖലയായ ഒട്ടുമ്മല്‍ കടപ്പുറത്താണ്  മുസ്ലീംലീഗിന്റെ ഓഫീസിലെ ഫ്‌ളക്‌സും, സിപിഐഎമ്മിന്റെ സ്തൂപങ്ങള്‍ക്കും കൊടിതോരണങ്ങളും രാത്രിയുടെ മറവില്‍ വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം  സിപിഐഎം പ്രവര്‍ത്തകന്റെ മത്സ്യബന്ധനവലയും ഔട്ട്‌ബോര്‍ഡ് എഞ്ചിനും ഇന്ന് പുലര്‍ച്ചെ കാണാതിയിട്ടുണ്ട്.
തങ്ങളുടെ ഓഫീസിനു നേരെ ആക്രമണമുണ്ടായിതിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലീംലീഗ് ആരോപിച്ചു. തങ്ങളുടെ കൊടിതോരണങ്ങളും സ്തൂപങ്ങളും ആക്രമിച്ചതിന് പിറകില്‍ മുസ്ലീംലീഗാണെന്ന പ്രത്യാരോപണവുമായി സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.വലയും എഞ്ചിനും കാണാതായ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനായ പള്ളിച്ചന്റെ പുരയക്കല്‍ അഷറഫ് പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

രണ്ടുമാസത്തോളമായി പരപ്പനങ്ങാടിയുടെ തീരത്ത് അങ്ങിങ്ങായി രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ട്. ഇത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പോലീസ് നോക്കിക്കണ്ടില്ലെങ്കില്‍
2000ല്‍ സംഭവിച്ചതുപോലെയുള്ള കാലപങ്ങള്‍ക്ക് നാട് സാക്ഷിയാകേണ്ടിവരുമോ എന്ന് ആശങ്കയിലാണ് നാട്ടുകാര്‍. അന്ന് നടന്ന കലാപങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വ്യാപകമായി വീടുകള്‍ ആക്രമിക്കപ്പെടുകയും, വലയും മത്സ്യബന്ധനഉപകരണങ്ങള്‍ നശിപ്പിക്കപ്പെടുകയും, നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കപ്പെടുകയും ചെയ്തിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!