പരപ്പനങ്ങാടി സി ഐ കെ ജെ ജിനേഷിന് യാത്രയയപ്പ് നല്‍കി

പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നിന്നും എറണാകുളത്തേയ്ക്ക് സ്ഥലം മാറി പോകുന്ന സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ ജിനേഷിന് റിക്രിയേഷന്‍ ക്ലബ്ബും, Mec7 ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി .

എസ്.എന്‍.എം.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡണ്ട് ഹമീദ് നഹ ഉപഹാരം നല്‍കി. സെക്രട്ടറി യു.വി. രാജഗോപാലന്‍, ഹെല്‍ത്ത് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ നാസര്‍ വേളക്കാട്, ക്ലബ്ബ് ഭാരവാഹികളായ മലബാര്‍ ബാവ, അഷ്‌റഫ് കുഞ്ഞാവാസ് ,Mec7 ചീഫ് ട്രെയിനര്‍ റിട്ടയര്‍ഡ് കമാണ്ടന്റ് എം.ശശീന്ദ്രന്‍
പി.കെ.അബൂബക്കര്‍ ഹാജി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന് വേണ്ടി പ്രസിഡണ്ട് അഷ്‌റഫ് കുഞ്ഞാവാസ്, സെക്രട്ടറി വിനോദ് കുമാര്‍.എ.വി എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു. പരപ്പനങ്ങാടി നല്‍കിയ സ്‌നേഹത്തിനും ആദരവിനും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ ജിനേഷ് നന്ദി രേഖപ്പെടുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top