പരപ്പനങ്ങാടിയില്‍ അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

 പരപ്പനങ്ങാടി :അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പൂരപ്പുഴ പടിഞ്ഞാറ് വശം ചെറിയാംപുറത്ത് തൂമ്പന്റെ മകൻ സുധീഷാ(34)ണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. പരപ്പനങ്ങാടി ബിഇഎം സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഫൂട്ട്പാത്തിലേക്ക്  പാഞ്ഞുകയറുകയായിരുന്നു. ആ സമയത്ത് തൊട്ടടുത്ത ചപ്പാത്തി കടയുടെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും, സുധീഷിനെയും ഇടിക്കുകയും 15 മീറ്ററോളം വലിച്ചുകൊണ്ടുപോകുകയുമായിരുന്നു . റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിനിടയിലൂടെ പകുതി ഫൂട്ട്പാത്തിലുടെ പാഞ്ഞ കാര്‍ ഫൂട്ട്പാത്തിലുണ്ടായിരുന്ന മെറ്റല്‍കൂനയില്‍ തടഞ്ഞാണ് നിന്നത്. റോഡരുകിൽ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു സ്‌കൂട്ടറിലും കാര്‍ ഇടിച്ചു. അപകടത്തെ തുടർന്ന് പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച രാവിലെ 11ന് സംസ്കരിക്കും. ഡിവൈഎഫ്ഐ പൂരപ്പുഴ യൂണിറ്റംഗമാണ്.
അമ്മ: വള്ളി ഭാര്യ: അനുഷ. മകൻ: ഫിദൽകൃഷ്ണ. സഹോദരങ്ങൾ:  മണി, ഷിമോജ്, ജിഷ, സുരേഷ്.

.

Share news
error: Content is protected !!
Scroll to Top