പരപ്പനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികന് ഗുരതമായി പരിക്കേറ്റു

പരപ്പനങ്ങാടി : പരപ്പനങ്ങാടി താനൂര്‍ റോഡില്‍ അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം. ബിഇഎം സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകമുണ്ടായത്. താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഫൂട്ടപാത്തിലേക്ക് ് പാഞ്ഞുകയറുകയായിരുന്നു. ആ സമയത്ത് തൊട്ടടുത്ത ചപ്പാത്തി കടയുടെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും ബൈക്ക് യാത്രക്കാരനെയും ഇടിക്കുകയും 15 മീറ്ററോളം വലിച്ചുകൊണ്ടുപോകുകയുമായിരുന്നു. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിനിടയിലൂടെ പകുതി ഫൂട്ട്പാത്തിലുടെ പാഞ്ഞ കാര്‍ ഫൂട്ടപാത്തിലുണ്ടായിരുന്ന മെറ്റല്‍കൂനയില്‍ തടഞ്ഞാണ് നിന്നത്. നിര്‍ത്തിയിട്ടിരുന്ന മറ്റൊരു സ്‌കൂട്ടറിലും കാര്‍ ഇടിച്ചു.

പരിക്കേറ്റയാളെ തൊട്ടടുത്ത സ്വകാര്യആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top