കര്‍ക്കിടകവിഭവങ്ങളൊരുക്കി പരപ്പനങ്ങാടി ബിഇഎം എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി : മറഞ്ഞുപോകുന്ന കാര്‍ഷികകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി പരപ്പനങ്ങാടി ബിഇഎം എല്‍പി സ്‌കൂളിലെ കുരുന്നുകള്‍. സ്‌കൂളിലേക്ക് ഇവര്‍ തയ്യാറാക്കിക്കൊണ്ടുവന്ന കര്‍ക്കിടക ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി.

പഴയകാലത്ത് പഞ്ഞമാസമായ കര്‍ക്കിടകത്തില്‍ നമ്മള്‍ ഒരുക്കിയിരുന്ന വിഭവങ്ങളുടെ വൈവിധ്യമാര്‍ന്ന ഒരുശേഖരം തന്നെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കി. വിവിധതരം കര്‍ക്കിടകഞ്ഞികള്‍, കുമ്പളപ്പം വിവിധതരം ഇലകളുടെ ഉപ്പേരികള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു.

ബിഇഎം ഹൈസ്‌ക്കൂളിലെ പ്രധാനഅധ്യാപകന്‍ ദിവാകരന്‍മാസ്റ്റര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഹിമടീച്ചര്‍ അന്‍വര്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top