HIGHLIGHTS : പരപ്പനങ്ങാടി: മഴ തുടങ്ങിയതോടെ പരപ്പനങ്ങാടി ചെട്ടിപ്പടി റോഡിലെ അയ്യപ്പന്‍കാവ് പ്രദേശത്തെ മെയിന്റോഡിലെ വെള്ളക്കെട്ട് ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്...
പരപ്പനങ്ങാടി: മഴ തുടങ്ങിയതോടെ പരപ്പനങ്ങാടി ചെട്ടിപ്പടി റോഡിലെ അയ്യപ്പന്‍കാവ് പ്രദേശത്തെ മെയിന്റോഡിലെ വെള്ളക്കെട്ട് ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഇത് കാല്‍നടയാത്രക്കാര്‍ക്കും പരിസരത്തെ വീട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായിരിക്കുകയാണെന്ന് അയ്യപ്പന്‍കാവ് വികസന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിരന്തരം മുപ്പത്തിയഞ്ച് വര്‍ഷമായി തുടരുന്ന ഈ ദുരവസ്ഥ എല്ലാ മഴക്കാലങ്ങളിലും ഇവര്‍ അധികാരികളെ അറിയിക്കാറുണ്ടെന്നും ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ വ്യക്തമാക്കി.
സ്ഥലം എംഎല്‍എയും മുന്‍സിപ്പാലിറ്റിയും തങ്ങളെ കയ്യൊഴിഞ്ഞിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദലി നഹ, ഡല്‍ജിത്ത് പി.എം തുടങ്ങിവര്‍ സംബന്ധിച്ചു.