എക്‌സൈസ് റെയ്ഡില്‍ പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും പിടികൂടി

പരപ്പനങ്ങാടി: ഓണക്കാല സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദിന്റെ നേതൃത്വത്തില്‍ 15 കിലോ പുകയില ഉല്‍പ്പന്നങ്ങളും 200

പരപ്പനങ്ങാടി: ഓണക്കാല സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദിന്റെ നേതൃത്വത്തില്‍ 15 കിലോ പുകയില ഉല്‍പ്പന്നങ്ങളും 200 ഗ്രാം കഞ്ചാവും പിടികൂടി. കഞ്ചാവ് കൈവശം വെച്ചതിന് മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി മണക്കടവന്‍ ഹമീദിനെ അറസ്റ്റ് ചെയ്തു.

പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലും ചേളാരി പടിക്കല്‍ എന്നിവിടങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും നടത്തിയ റെയ്ഡിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

ഓണക്കാലമായതിനാല്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.ബിജു, പി പ്രജോഷ് കുമാര്‍, സൂരജ് വി.കെ, സിഇഒമാരായ പ്രദീപ് കുമാര്‍, യൂസഫ്, മായാദേവി,ശിഹാബുദ്ധീന്‍, പ്രമോദ് ദാസ്, സമേഷ് എന്നിവര്‍ പങ്കെടുത്തു.