മനാമ: ബഹറൈനില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. എയര്‍കണ്ടീഷന്‍ മെക്കാനിക്കായിരുന്ന തിലകന്‍( 56) ആണ് മരിച്ചത്. 70ശതമാനം തീപ്പൊള്ളലേറ്റിരുന്നു. സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞയാഴചയാണ് അപകടമുണ്ടായത്. താമസസ്ഥലത്ത് സ്റ്റൗ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ഔദ്യോഗികമായ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സുഹൃത്തുകളും മലയാളി സംഘടനകളും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




