ഐഎന്‍എല്‍ നേതാവ് പ്രൊഫ.എ.പി അബ്ദുള്‍ വഹാബിന്റെ മകന്‍ തെങ്ങ് കടപുഴകി വീണ് മരിച്ചു മരിച്ചു

മലപ്പുറം: ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ പി അബ്ദുള്‍ വഹാബിന്റെ മകന്‍ അഫീഫ് അബ്ദുള്‍ റഹ്മാന്‍(27)  തെങ്ങ് കടപുഴകി ദേഹത്ത് വീണ് മരിച്ചു

കൊണ്ടോട്ടിക്കടുത്തെ മൊറയൂരിലെ പറമ്പില്‍ ഫാം ആരംഭിക്കുന്ന ഒരുക്കത്തിലായിരുന്നു അഫീഫ്. അതുമായി ബന്ധപ്പെട്ടാണ് തോട്ടത്തിലെത്തിയത്. അപകടം നടക്കുന്ന സമയത്ത് തൊഴിലാളികള്‍ ജോലി കഴിഞ്ഞ് മടങ്ങിയിരുന്നു

അപകടം നടന്ന ഉടന്‍തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  ഈ സമയത്ത്‌
അബ്ദുള്‍ വഹാബും ഒപ്പമുണ്ടായിരുന്നു
. അദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ട്ത്തിന് ശേഷം ശനിയാഴ്ച പാണമ്പ്ര ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.

അഫീഫ് തേഞ്ഞിപ്പലം പാണമ്പ്രയിലാണ് താമസം.

മാതാവ്:റസിയ. സഹോദരങ്ങള്‍: ഹസീംജസീം, അബീദ് ഷഹീര്‍.

തിരുത്ത്
ഈ വാര്‍ത്ത ആദ്യം ലഭിച്ചപ്പോള്‍ കാറിന് മുകളില്‍ തെങ്ങ് വീണാണ് അപകടമുണ്ടായത് എന്ന റിപ്പോര്‍ട്ട് ആണ് ലഭിച്ചത്. എന്നാല്‍ തെങ്ങ് അഫീഫിന്റെ ദേഹത്ത് വീണാണ് അപകടമുണ്ടായത്. ഈ പിശക് പറ്റിയതില്‍ നിര്‍വാജ്യം ഖേദിക്കുന്നു

Share news
error: Content is protected !!
Scroll to Top