പരപ്പനങ്ങാടിയില്‍ യശ്വന്തപൂരിനും മാവേലിക്കും സ്റ്റോപ്പ് അനുവദിക്കുക; കോണ്‍ഗ്രസ് അണ്ടര്‍പാസ് ഉപരോധിച്ചു

പരപ്പനങ്ങാടി:കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ റെയിൽവേ നയങ്ങളിൽ പ്രതിഷേധിച്ച് പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ്(ഐ) കമ്മിറ്റി പരപ്പനങ്ങാടി അണ്ടർപാസ് ഉപരോധിച്ചു.യാത്രക്കാർക്കും വിദ്യാർഥികൾക്കും പ്രയാസമാകുന്ന നിലയിൽ   മാലിന്യ വിസർജ്ജ വസ്തുക്കൾ ചോർന്നൊലിക്കുന്നതിന് പരിഹാരം കാണുക, റെയിൽവേ പ്ലാറ്റ്‌ഫോമിൽ കുടിവെള്ളം സജ്ജമാക്കുക, യശ്വന്ത്പൂർ, മാവേലി ട്രെയിനുകൾക്ക് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ബ്ലോക്ക് പ്രസിഡന്റ് എൻ പി ഹംസക്കോയ ഉദ്ഘാടനം ചെയ്തു. പി ഒ അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. അനീഷ് പരപ്പനങ്ങാടി, എ ശ്രീജിത്ത്, ലത്തീഫ് പാലത്തിങ്ങൽ, കാട്ടുങ്ങൽ മുഹമ്മദ്‌കുട്ടി, സി വേലായുധൻ, ശബ്നം മുരളി, പാണ്ടി അലി, സഹദ്, എം കെ വിജയൻ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top