ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചു;നിരവധിപേര്‍ക്ക് പരിക്കേറ്റു

കൊട്ടാരക്കര: നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ് മരിച്ചത്.

കൊട്ടാരക്കരയില്‍ ഐമാള്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ദുല്‍ഖര്‍. ആയിരക്കണക്കിന് പേരാണ് താരത്തെ കാണാനെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.