ഹരിയാനയില്‍ പശുവിനെ മോഷ്ടിച്ചെന്ന പേരില്‍ ഒരാളെ അടിച്ചുകൊന്നു

ചണ്ഡിഗഢ്: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. വടക്കേ ഇന്ത്യയിലാണ് അക്രമം. കൊല്ലപ്പെട്ട ആളെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

ആക്രമിക്കപ്പെട്ടയാള്‍ മരിച്ചുവെന്ന് ഉറപ്പായതോടെ അക്രമം നടത്തിയവര്‍ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.

രാത്രിയില്‍ പശുവിനെ മോഷ്ടിക്കാന്‍ എത്തിയെന്നാരോപിച്ചാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇയാളുടെ കയ്യും കാലും കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ സഹോദരന്‍മാരായ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ആല്‍വാറില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവം ഉണ്ടായിരുന്നു. അക്ബര്‍ ഖാന്‍(28) എന്ന യുവാവിനെയാണ് അന്ന് പശുവിനെ കടത്തിയെന്ന കുറ്റം ആരോപിച്ച് ആള്‍ക്കും തല്ലിക്കൊലപ്പെടുത്തിയത്.

Share news
error: Content is protected !!
Scroll to Top