പരപ്പനങ്ങാടി കെട്ടുങ്ങലെ കൂട്ടമദ്യപാനം മൂന്ന് ബൈക്കുകള്‍ പിടിച്ചെടുത്തു

parappanangdiപരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രമായ പൂരപ്പുഴ കെട്ടൂങ്ങല്‍ പ്രദേശത്ത് ശല്യമൂണ്ടാകുന്ന തരത്തില്‍ കൂട്ടമദ്യപാനം നടത്തിയിരുന്ന സംഘത്തിന്റെ മൂന്ന് ബൈക്കുകള്‍ പോലീസ് പിടിച്ചെടുത്തു. മദ്യപിച്ചരുന്നവര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

കെട്ടുങ്ങലില്‍ ഭാഗത്ത് താമസിക്കുന്ന വീട്ടുകാരുടെ നിരന്തരമായ പരാതിയെ തൂടര്‍ന്നാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി അഴിമുഖം കാണാനെന്നപേരില്‍ എത്തുന്നവരാണ് പൂഴയോരം മദ്യപാനകേന്ദ്രങ്ങളാക്കി മാറ്റൂന്നത്്. ഇതിനെ എതിര്‍ത്ത സ്ത്രീകളോട് ഇവര്‍ അപമര്യാദയായി പെരുമാറിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്..
പിടിയിലായ ബൈക്കിന്റെ ഉടമകളെ കൂറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്

 

Share news
error: Content is protected !!
Scroll to Top