ജമ്മുകാശ്മീരില്‍ പോലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം; 12 മരണം

KathuaDistrictകതുവ : ജമ്മുകാശ്മീരില്‍ പോലീസ് സ്റ്റേഷന് നേരെ തീവ്രാദി ആക്രമണം. ആക്രമണത്തില്‍ 6 പോലീസുകാരുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ കതുവ ജില്ലയിലൂള്ള ഹിരാ നഗര്‍ പോലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പോലീസ് സ്‌റ്റേഷന് നേരെ ഗ്രനൈഡ് എറിഞ്ഞ തീവ്രവാദികള്‍ പ്രദേശത്ത് വെടിവെപ്പും നടത്തി. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ലഭ്യമായ വിവരം.

ഇതേ തുടര്‍ന്ന് ട്രക്കില്‍ രക്ഷപ്പെട്ട തീവ്രവാദികള്‍ സംബയിലെ സൈനിക ക്യാമ്പിന് നേരെ വെടിവെപ്പ് നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലെത്തിയ ജവാന്‍മാര്‍ക്ക് നേരെ കഴിഞ്ഞ തിങ്കളാഴ്ച തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു സിഐഎസ്എഫ് ജവാന്‍ മരിച്ചിരുന്നു. ആക്രമണത്തില്‍ ഒരു ജവാന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top