Section

malabari-logo-mobile

പരപ്പനങ്ങായില്‍ പഴം വ്യാപാരിയുടെ വാഴ കുലച്ചു നഗര മദ്ധ്യത്തില്‍

HIGHLIGHTS : പരപ്പനങ്ങാടി:തിരക്കേറിയ നഗരത്തിലെ  ഹൃദയ ഭാഗത്താണ് ഫ്രൂട്ട് വ്യാപാരിയായ അമ്മാറമ്പത്ത് ഉമ്മര്‍ നട്ടുവളര്‍ത്തിയ വാഴ കുലച്ചത്.പരപ്പനങ്ങാടി റെയില്‍വെ അട...

പരപ്പനങ്ങാടി:തിരക്കേറിയ നഗരത്തിലെ  ഹൃദയ ഭാഗത്താണ് ഫ്രൂട്ട് വ്യാപാരിയായ അമ്മാറമ്പത്ത് ഉമ്മര്‍ നട്ടുവളര്‍ത്തിയ വാഴ കുലച്ചത്. പരപ്പനങ്ങാടി റെയില്‍വെ അടിപ്പാതയുടെ സമീപത്താണ് നഗരത്തിന് അലങ്കാര കാഴ്ചയായി തലയെടുപ്പുള്ള കുലച്ച വാഴ.

റോഡോരത്തു നിന്നു കിട്ടിയ ഒരു വാഴക്കന്ന്‍ കടക്കുമുമ്പിലെ നടപ്പാതക്കരികില്‍ കുഴിച്ചിടുകയായിരുന്നു. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കുമൊന്നും പ്രയാസമുണ്ടാകാത്ത തരത്തിലാണ് നടപ്പാതക്കരികില്‍ വാഴയുടെ വളര്‍ച്ച. കടയില്‍ ജ്യൂസ്,പാനീയങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിന് കൊണ്ട് വരുന്നതില്‍ ബാക്കിവരുന്ന വെള്ളവും ഉപയോഗ്യശൂന്യമായ പഴങ്ങളുമായിരുന്നു വളം.

sameeksha-malabarinews

അങ്ങാടിയിലായതിനാല്‍ കന്നുകാലികള്‍വിള നശിപ്പിക്കില്ലെന്നതാണ് ആശ്വാസം. എന്നാല്‍ പൊതുസ്ഥലത്ത് വിളഞ്ഞ വാഴക്കുല മൂപ്പെത്തിയാല്‍ വല്ലവരും വെട്ടികൊണ്ടുപോയാല്‍ പരാതിപ്പെടാനാവില്ലല്ലോ  എന്ന ആശങ്ക ഉമ്മറിനെ അലട്ടുന്നുണ്ട്.നഷ്ട പെടാതെ വിളവെടുക്കാന്‍ കഴിഞ്ഞാല്‍ ഇത് സമീപത്തെ വ്യാപാരികള്‍ക്കും മറ്റും വിതരണം ചെയ്യാനാണ് തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!