പരപ്പനങ്ങാടിയില്‍ ഓട്ടോറിക്ഷകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു

parappanangadi-copyപരപ്പനങ്ങാടി: ഡ്രൈവര്‍ സീറ്റില്‍ ആളെകയറ്റിയതിന് പരപ്പനങ്ങാടി എസ.്‌ഐ ഓട്ടോറിക്ഷ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് പരപ്പനങ്ങാടിയില്‍ ഓട്ടോറിക്ഷകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വള്ളിക്കുന്ന് ഭാഗത്തു നിന്ന് വന്ന ഓട്ടോറിക്ഷയില്‍ മുന്നില്‍ ആളെ കയറ്റിയാണ് വരുന്നതെന്ന ചെട്ടിപ്പടിയിലെ ഹോംഗാര്‍ഡ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടിയില്‍ വെച്ച് എസ് ഐ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതെസമയം നിയമവിരുദ്ധമായി പാരല്‍ സര്‍വീസ് നടത്തുന്ന ട്രക്കറുകള്‍ക്കെതിരെ നടപടിയെടുക്കാതെ തങ്ങളെ പീഡിപ്പിക്കുകയാണെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top