Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു

HIGHLIGHTS : പരപ്പനങ്ങാടി:  പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പുത്തന്‍പീടികക്ക്

പരപ്പനങ്ങാടി:  പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പുത്തന്‍പീടികക്ക് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു.
ചിറമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ  പത്താംക്ലാസ്
വിദ്യാര്‍ത്ഥിനികളാണ് അപകടത്തില്‍ പെട്ടത്. വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്.
വിദ്യാര്‍ത്ഥിനികളെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കുകള്‍ സാരമല്ലെന്നാണ് പ്രാഥമികവിവരം

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!