പരപ്പനങ്ങാടിയില്‍ ട്രക്കറും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി : പരപ്പനങ്ങാടി അയ്യപ്പന്‍കാവില്‍ ട്രക്കറും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. വള്ളിക്കുന്നില്‍ നിന്നും പരപ്പനങ്ങാടിയിലെക്ക് വരികയായിരുന്ന ട്രക്കറിനെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. രാവിലെ 10.30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top