അസീര്‍ പ്രവാസി സംഘം ആംബുലന്‍സ്‌ നല്‍കി.

parappananangdi,akg,പരപ്പനങ്ങാടി: സൗദി അറേബ്യയിലെ കമ്മീഷ്‌ മിശൈത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ കൂട്ടായിമയായ അസീര്‍ പ്രവാസി സംഘം നൂതന സംവിധാനങ്ങളോടുകൂടിയ ആംബുലന്‍സ്‌ പരപ്പനങ്ങാടി എകെജി സഹകരണ ആശുപത്രിക്ക്‌ നല്‍കി. ആംബുലന്‍സിന്റെ താക്കോല്‍ ദാന ചടങ്ങ്‌ ശ്രീരാമകൃഷ്‌ണന്‍ എംഎല്‍എ നിര്‍വഹിച്ചു.

ചടങ്ങില്‍ അസീര്‍ പ്രവാസി സംഘം ജന.സെക്രട്ടറി റഷീദ്‌ പി.എം,സുരേഷ്‌ മാവേലിക്കര, സി കെ ബാലന്‍, വെലായുധന്‍ വള്ളിക്കുന്ന്‌്‌, ലത്തീഫ്‌ തെക്കേപ്പാട്ട്‌ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top