നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെടുന്നു: പിസി ജോര്‍ജ്

pcgeorgeതിരുവനന്തപുരം: ചന്ദ്രബോസ് കേസിലെ പ്രതി വിവാദ വ്യവസായി നിസാമിനെ രക്ഷിക്കാന്‍ ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യം നേരിട്ട് ഇടപെട്ടുവെന്നു ചീഫ് വിപ്പ് പി സി ജോര്‍ജ്. നിസാമുമായി ഡിജിപിക്കു നേരിട്ടു ബന്ധമുണ്‌ടെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.

ചന്ദ്രബോസ് കൊലക്കേസ് അട്ടിമറിക്കാന്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണ്. നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും തെളിവുകള്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറുമെന്നും പി സി ജോര്‍ജ് പറഞ്ഞു

നിസാമിനെ രക്ഷിക്കാന്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇടപെട്ടുവെന്നും പി.സി. ജോര്‍ജ് ആരോപിച്ചു. ഡിജിപിയുടെ നിര്‍ബന്ധപ്രകാരമാണു സിറ്റി കമ്മീഷണറായി നിശാന്തിനിയെ വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top