പരപ്പനങ്ങാടി: മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ബി ഇ എം എല്‍ പി സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പ്ലാവ് റോഡിലേക്ക് മറിഞ്ഞ് വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. മരം വീണതിനെ തുടര്‍ന്ന് പരപ്പനങ്ങാടി തിരൂര്‍ റോഡില്‍ ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു. റവന്യൂ ഉദേ്യാഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നാട്ടുകാര്‍ മരം മുറിച്ചു മാറ്റി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


