വരനെ പറ്റില്ലെന്ന് വധുവിന്റെ എസ്.എം.എസ്; കല്ല്യാണം മുടങ്ങി

Untitled-2 copyഎടക്കാട് (കണ്ണൂര്‍): വിവാഹദിവസം വരനെ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് വധുവിന്റെ എസ്.എം.എസ്. ഇതോടെ കല്ല്യാണം മുടങ്ങി. സംഭവത്തില്‍ വധുവിനും, കുടുംബത്തിനും എതിരെ പോലീസ് കേസെടുത്തു. എടക്കാട് പോലീസ് വധുവിനെ ഒന്നാം പ്രതിയാക്കിയും, വീട്ടുകാരെ മറ്റു പ്രതികളാക്കിയും കേസെടുത്തു.

ബാംഗ്ലൂരില്‍ അക്കൗണ്ടന്റായ യുവാവുമായി ആഗസ്റ്റ് 21 ന് ആയിരുന്നു വിവാഹ നിശ്ചചയം. തലേദിവസം ആയിരം പേര്‍ക്ക് ഭക്ഷണം നല്‍കുകയും, പിറ്റേ ദിവസത്തെ വിരുന്നൊരുക്കുകയും ചെയ്ത് വരന്റെ കുടുംബ വാഹനത്തില്‍ കയറാന്‍ നില്‍ക്കുമ്പോഴാണ് ഈ എസ്. എം. എസ് വരന്റെ മൊബൈലില്‍ വന്നത്. ഉടനെ വരനും വീട്ടുകാരും മുഴുപ്പിലങ്ങാട്ടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ വധുവിന്റെ വീട്ടില്‍ വിവാഹത്തിന്റെ ഒരു ഒരുക്കങ്ങളും കണ്ടില്ല. എന്നാല്‍ ഇതുമൂലം വരന്റെ വീട്ടുകാര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്. ചില നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ ഉണ്ടായെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്.

Share news
error: Content is protected !!
Scroll to Top