Section

malabari-logo-mobile

സുരേന്ദര്‍ കോലിയെ സെപ്റ്റംബര്‍ 12 ന് തൂക്കിലേറ്റും

HIGHLIGHTS : ദില്ലി: പതിനാറ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന കൊലയാളി സുരേന്ദര്‍ കോലിയെ സെപ്റ്റംബര്‍ 12 ന് തൂക്കിലേറ്റും. സുരേന്ദര്‍ കോലി നല്‍കിയ ദയാഹര്‍ജി...

MODEL 2 copyദില്ലി: പതിനാറ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന കൊലയാളി സുരേന്ദര്‍ കോലിയെ സെപ്റ്റംബര്‍ 12 ന് തൂക്കിലേറ്റും. സുരേന്ദര്‍ കോലി നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. മോദി സര്‍ക്കാരിന്റെ കാലത്തെ ആദ്യത്തെ വധശിക്ഷ കൂടിയാകും ഇത്. ജയില്‍ സൂപ്രണ്ട് എസ് എച്ച് എം റിസ്വിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബുധനാഴ്ചയാണ് സുരേന്ദ്ര കോലിയെ തൂക്കിലേറ്റണമെന്ന അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അതുല്‍കുമാര്‍ ഗുപ്തയുടെ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചത്. ഗാസിയാബാദിലെ ജയിലിലാണ് സുരേന്ദര്‍ കഴിയുന്നത്.

2006 ഡിസംബറില്‍ നിതാരിയിലെ പതിനാലുകാരിയായ റിബ ഹല്‍ബറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുരേന്ദര്‍ കോലിയെ പോലീസ് അറസ്റ്റ് ചെയ്തത്. കാണാതായ ഈ പെണ്‍കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

sameeksha-malabarinews

ഇയാളെ ചോദ്യം ചെയ്തതോടെയാണ് ലോകത്തെ ഞെട്ടിച്ച മറ്റു കൊലപാതക വിവരങ്ങള്‍ പുറത്തു വന്നത്. വ്യവസായിയായ മനീന്ദര്‍ സിംഗ് പാന്തറിന്റെ വീട്ടിലായിരുന്നു സുരേന്ദര്‍ കോലി തന്റെ ക്രൂരകൃത്യങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. തന്റെ ക്രൂര വിനോദത്തിനായി പിടിച്ചു കൊണ്ടു വന്ന കുട്ടികളും ഇയാളുടെ വീട്ടിലുണ്ടായിരുന്നു. പിന്നീട് ഈ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാള്‍ ജോലിക്ക് നിന്നിരുന്ന വീടിന്റെ സമീപത്തു നിന്ന് നിരവധി പെണ്‍കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ഏതാണ്ട് 16 പെണ്‍കുട്ടികളെ ഇയാള്‍ ബലാത്സംഗം ചെയ്ത് കൊന്നു എന്നാണ് കേസ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!