പരപ്പനങ്ങാടിയി്ല്‍ പുതിയ വൈദ്യുതി സെഷന്‍ ആരംഭിക്കും;മന്ത്രി ആര്യാടന്‍

parappanangadi substationപരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെയും സമീപ പ്രദേശങ്ങളിലെയും വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വന്‍ അനുഗ്രഹമാകുന്ന 110 കെവി സബ്‌സ്‌റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വ്വഹിച്ചു. ഇന്ന് പരപ്പനങ്ങാടിയില്‍ നാലുമണിയോടെ വിദ്യഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ അദ്ധ്യക്ഷതയിലായിരുന്നു ചടങ്ങ്. ചടങ്ങില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി സംസാരിച്ചു. പരപ്പനങ്ങാടിയില്‍ വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണത്തിന്റെ പെരുപ്പം ചടങ്ങില്‍ സംസാരിച്ച വൈദ്യുതി മന്ത്രി തന്നെ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി ഇവിടെ പുതിയ വൈദ്യുതി സെഷന്‍ തുടങ്ങുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതിനിടെ തന്റെ സഹ പ്രവര്‍ത്തകന്‍ കൂടിയായ മന്ത്രി അബ്ദുറബ്ബിനെ സ്വദസിദ്ധമായ തന്റെ ശൈലിയില്‍ ഒന്നു കൊട്ടാനും ആര്യാടന്‍ മറന്നില്ല. അബ്ദുറബ്ബിനെ ഓര്‍്ത്തല്ല ഈ വൈദ്യുതി സെഷന്‍ ആരംഭിക്കുന്നത് എന്നായിരുന്നു ആര്യാടന്റെ കമന്റ്.

parappanangadi substation 1

ഉദ്ഘാടന ചടങ്ങിന് മുമ്പ് നഗരം ചുറ്റിനടന്ന ഘോഷയാത്രയും ഉണ്ടായിരുന്നു.

നിലവില്‍ പരപ്പനങ്ങാടിയിലും സമീപ പ്രദേശങ്ങളായി തിരൂരങ്ങാടി, മൂന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളില്‍ വൈദ്യുതി വിതരണം നടത്തുന്നത് എടരിക്കോട് ,തിരൂര്‍, ചേളാരി സബ്‌സ്‌റ്റേഷനുകളില്‍ നിന്നാണ്. ഈ മേഖലയില്‍ വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണപ്പെരുപ്പം മൂലം വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സങ്ങളും ഇവിടെ കൂടുതലാണ്. ഇതിനൊരു പരിഹാരമാകും നിര്‍ദ്ദിഷ്ട സബ്‌സ്റ്റേഷന്‍.

 

Share news
error: Content is protected !!
Scroll to Top