സ്ത്രീധനം നല്‍ക്കാത്തതിന് ഭാര്യയെയും കുഞ്ഞിനെയും ഭര്‍ത്താവ് ചുട്ടുകൊന്നു.

woman_on_fire_by_WolvieSyxxറാഞ്ചി: സ്ത്രീധനം നല്‍കിയില്ലെന്ന പേരില്‍ ഭാര്യയെയും കുഞ്ഞിനെയും ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ചുട്ടുകൊന്നു. 22 കാരിയായ അന്നു ദേവിയെയും കൈകുഞ്ഞിനെയുമാണ് പൈശാചികമായ രീതിയില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ചുട്ടുകൊന്നത്. കുഞ്ഞിന് മുലയൂട്ടുന്നതിനിടെ യുവതിയുടെ മേല്‍ എണ്ണയൊഴിച്ച് ഭര്‍ത്താവ് തീകൊളുത്തുകയായിരുന്നു. പിന്നീട് അപകടമാണെന്ന് വരുത്തി തര്‍ക്കാന്‍ യുവതിയെയും കുഞ്ഞിനെയും വലിച്ച് പുറത്തുള്ള അടുപ്പിന് സമീം കൊണ്ടിടുകയായിരുന്നു. പുലര്‍ച്ചെ വീട്ടുമുറ്റത്ത് സാരമായി പൊള്ളലേറ്റ് കിടക്കുന്നതു കണ്ട് അയല്‍വാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുരുന്നു.

സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഗുജന്‍ മസതിനെ പോലീസ് അറസറ്റ് ചെയ്തു. ഭര്‍തൃമാതാവും ഉപദ്രവിക്കാറുണ്ടെന്ന് അന്നുദേവിയുടെ പിതാവ് പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. അന്നു ദേവിയുടെ മരണത്തില്‍ യുവതിയുടെ ഭര്‍തൃസഹോദരനടക്കം കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കുമെന്ന് എസ്പി നിര്‍മല്‍ കുമാര്‍ മിശ്ര അറിയിച്ചു.

വിവാഹ സമയത്ത് ഒന്നര ഏക്കറോളം സ്ഥലം സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ അന്നു ദേവിക്ക് പെണ്‍കുഞ്ഞ് പിറന്നതോടെ സ്ത്രീധനമായി ഇയാള്‍ ബൈക്കും ടിവിയും ആവശ്യപ്പെടുകയായിരുന്നു ഇതോടെയാണ് പ്രശനങ്ങള്‍ തുടങ്ങിയതെന്നും ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top