കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബിന്റെ വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ ഹക്ക് ചെയ്തു. വെബ്‌സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യങ്ങളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാന്‍ സിന്താബാദ്, കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണ് തുടങ്ങി പാക്കിസ്ഥാനെ സ്‌നേഹിക്കുന്നതുപോലെ ഞങ്ങള്‍ കാഷ്മീരിനെയും സ്‌നേഹിക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സൈറ്റില്‍ കാണാന്‍ കഴിയുന്നത്.
സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത് ഹെക്‌സ്ലെുക്ക് എന്ന സംഘമാണെന്നാണ് റിപ്പോര്‍ട്ട്. ഇതെ തുടര്‍ന്ന് പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ എഡിജിപി കെ. പദ്മകുമാറിനും സൈബര്‍ സെല്ലിനും പരാതി നല്‍കി.
ഇതിനുപുറമെ ചില മാധ്യമപ്രവര്‍ത്തകരുടെ മെയില്‍ ഐഡികളും ഹാക്ക് ചെ്തിട്ടുണ്ട്.



