മത്സരിക്കാനില്ല; സര്‍ക്കാറില്‍ വിശ്വസമില്ല;കെ കെ രമ

kk-ramaകോഴിക്കോട്: ലോക്‌സഭ തിഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നും യുഡിഎഫ് സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടമായെന്നും രമ പറഞ്ഞു. അതെസമയം ടിപി വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മരണം വരെ സമരം ചെയ്യുമെന്നും രമ പറഞ്ഞു.

കേസന്വേഷണത്തില്‍ സിബിഐ അന്വേഷണത്തിന് ഒരു നിയമ തടസവുമില്ലെന്നും സിപിഐഎം ഉയര്‍ത്തുന്ന വാദങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളയണമെന്നും അവര്‍ ആവശ്യപ്പെട്ടു. സമരപന്തലില്‍ വി എസ് അച്യുതാനന്ദന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്നും സമരപന്തലില്‍ അദേഹം എത്തുമെന്ന് താന്‍ കരുതുന്നുവെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.

സെക്രട്ടറിയേറ്റ് പടിക്കലല്‍ അനിശ്ചിതകാല നിരാഹര സമരം തുടങ്ങാനിരിക്കുകയാണ് രമ.

എന്നാല്‍ ടിപി വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതു സബന്ധിച്ച നിയമോപദേശം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും അദേഹം പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top