പരപ്പനങ്ങാടി കോട്ടത്തറയില്‍ പ്രതിഷേധപ്രകടനത്തിനിടെ സംഘര്‍ഷം

പരപ്പനങ്ങാടി :പരപ്പനങ്ങാടി കോട്ടത്തറയില്‍ സിപിഎം പ്രതിഷേധപ്രകടനത്തിനിടെ സംഘര്‍ഷം. ശനിയാഴ്ച വൈകീട്ട് സിപിഎം പ്രവര്‍ത്തകര്‍ നടത്തി പ്രതിഷേധപ്രകടനം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

ശനിയാഴ്ച പുലര്‍ച്ചെ സിപിഎം പ്രവര്‍ത്തകനായ സുബിജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റിന് തീയിട്ടിരുന്നു. ഒരു വര്‍ഷം മുമ്പ് ആര്‍എസ്എസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതായിരുന്ന സുബിജിത്തും കുടുംബവും. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സുബിജിത്ത് ആരോപിച്ചിരുന്നു. വാഹനം നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രകടനം നടത്തിയത്.
പിന്നീട് ആര്‍എസ്എസ് പ്രവര്‍ത്തകരും പ്രകടനം നടത്തി

ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് കിരണിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്്.

Share news
error: Content is protected !!
Scroll to Top