Section

malabari-logo-mobile

പരപ്പനങ്ങാടിയിലെ ജനങ്ങള്‍ എല്‍ഡിഎഫ്‌-ജനകീയ വികസന മുന്നണിക്കൊപ്പം;സിപിഎം

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ആര്‌ ഭരിക്കുമെന്ന

parappanangadi municipalityപരപ്പനങ്ങാടി: പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ആര്‌ ഭരിക്കുമെന്ന അനിശ്ചിതത്വം തുടരവെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ്‌ വിജയവുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി തുടങ്ങുന്നു. പരപ്പനങ്ങാടിയിലെ ജനങ്ങള്‍ എന്‍ഡിഎഫ്‌ വികസന മുന്നണിക്കൊപ്പമാണെന്ന്‌ സിപിഐഎം തിരൂരങ്ങാടി ഏരിയാകമ്മിറ്റി അംഗം ടി കാര്‍ത്തികേയന്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പ്‌ വരെ നാലായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷമാണ്‌ പരപ്പനങ്ങാടിയില്‍ യുഡിഎഫിന്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍  പതിറ്റാണ്ടുകളായി ഭരണത്തിലിരിക്കുന്ന പരപ്പനങ്ങാടിയിലെ പ്രാദേശിക ഭരണസമിതിക്കെതിരെ ആഞ്ഞടിച്ച ജനവികാരത്തെ തുടര്‍ന്ന്‌ നാനൂറില്‍പരം വോട്ടന്റെ  ലീഡ്‌    ഇത്തവണ ഇടത്‌-ജനകീയ മുന്നണിക്ക്‌ ലഭിച്ചതോടെ ജനം എങ്ങിനെയാണ്‌ ചിന്തിക്കുന്നു എന്നതിന്റെ തെളിവാണെന്ന്‌ കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. രാഷ്‌ട്രീയ കുതിരകച്ചവടം നടത്തി ജനവിധിയെ അട്ടിമറിക്കാനാണ്‌ മുസ്ലിംലീഗ്‌ ശ്രമിക്കുന്നതെന്ന്‌ കാര്‍ത്തികേയന്‍ മലബാറി ന്യൂസിനോട്‌ പറഞ്ഞു.

sameeksha-malabarinews

ജനവിധി മാനിച്ച്‌ മുസ്ലിംലീഗ്‌ പ്രതിപക്ഷത്തിരിക്കണമെന്ന്‌ സിപിഐ ഏരിയകമ്മിറ്റി അംഗം തോട്ടത്തില്‍ ഗിരീഷ്‌ പറഞ്ഞു.

കഴിഞ ദിവസം തങ്ങള്‍തന്നെ പരപ്പനങ്ങാടി നഗരസഭ ഭരിക്കുമെന്ന്‌ മുസ്ലിംലീഗ്‌ പഞ്ചായത്ത്‌ സെക്രട്ടറി അലി തെക്കേപ്പാട്ടും അഭിപ്രായപ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!