പരപ്പനങ്ങാടി എരന്തപ്പെട്ടി റോഡ്‌ നിര്‍മ്മാണത്തില്‍ അഴിമതി: പ്രതിഷേധം ശക്തം, താല്‍ക്കാലിക പുനര്‍നിര്‍മ്മാണം തടഞ്ഞു

പരപ്പനങ്ങാടി : നഗരസഭയിലെ പതിനെട്ടാം ഡിവിഷനിലെ എരന്തപ്പെട്ടി കോണ്‍ക്രീറ്റ്‌ റോഡ്‌ നിര്‍മ്മിച്ച്‌ ഒന്നര മാസം കൊണ്ട്‌ തകര്‍ന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം. വെള്ളിയാഴ്‌ച റോഡ്‌ മുകള്‍ ഭാഗം മാത്രം പൊളിച്ച്‌ പുനര്‍നിര്‍മ്മിക്കാനുള്ള നീക്കം സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും തടഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തകര്‍ന്ന റോഡ്‌ എസ്‌റ്റിമേറ്റില്‍ പറഞ്ഞ രീതിയില്‍ തന്നെ നിര്‍മ്മിക്കണമെന്ന്‌ ആവിശ്യപ്പെട്ടാണ്‌ പ്രതിഷേധവുമായി നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും താല്‍ക്കാലിക നിര്‍മ്മാണം തടഞ്ഞത്‌.

തുടര്‍ന്ന്‌ സ്ഥലത്തെത്തിയ എഞ്ചിനിയറിങ്ങ്‌ ഉദ്യോഗസ്ഥരുമായി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തിയ ശേഷം നിര്‍മ്മാണത്തിലെ അപകാതകള്‍ പരിഹരിച്ചുകൊണ്ട്‌ എസ്റ്റിമേറ്റില്‍ പറയുന്ന പ്രകാരമുള്ള കോണ്‍ക്രീറ്റ്‌ റോഡ്‌ നിര്‍മ്മാക്കാമെന്ന ഉറപ്പിലാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്‌. ഒരാഴ്‌ചക്കുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കമെന്ന്‌ ഉറപ്പും ലഭിച്ചു.

ഒന്നര മാസം മുമ്പ്‌ പ്രദേശിക തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ വോട്ടു നേടുന്നതിനായി ്‌ മുന്‍ കൗണ്‍സിലറും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിയ ക്രമക്കേടാണ്‌ ഈ റോഡ്‌ ഇത്തരത്തില്‍ തകരാനിടയായതെന്ന്‌ സിപിഎം ആരോപിച്ചു. നിലവില്‍ കൗണ്‍സിലറായ നിസാര്‍ അഹമ്മദ്‌ ആയിരുന്നു ഈ റോഡിന്റെ കരാറുകാരനെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. എപി മുജീബ്‌, അഫ്‌താബ്‌, വിപി മൊയ്‌തീന്‍, രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ചര്‍ച്ച നടത്തിയത്

റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ തന്നെ ക്രമക്കേട്‌ ചൂണ്ടിക്കാട്ടി എസ്‌ഡിപിഐ പ്രവര്‍ത്തകരും പ്രതിഷേധവും പരാതിയുമായി രംഗത്തെത്തിയിരുന്നു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •