ന്യൂഡല്‍ഹി : കാത്തിരിപ്പിന് ശേഷം ലോകത്തെ തന്നെ ഏറ്റവും വിപുലമായ കോവിഡ് വാക്സിന്‍ കുത്തിവയ്പിന് രാജ്യത്ത് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വാക്സിനേഷന്‍ ഉദ്ഘാടനം ചെയ്യും. വാക്സിന്‍ നടപടിക്രമങ്ങള്‍ക്ക് ഉള്ള കോ-വിന്‍ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കും. രാജ്യമൊട്ടാകെ മൂവായിരത്തിലധികം വാക്സിനേഷന്‍ ബൂത്തുകളാണ് സജ്ജമാക്കിയത്.ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കുക. രാജ്യമൊട്ടാകെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് ഇന്ന് വാക്സിന്‍ നല്‍കുക.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരുകോടി ആരോഗ്യപ്രവര്‍ത്തകരടക്കം മൂന്നുകോടി മുന്നണിപ്പോരാളികള്‍ക്കാണ് വാക്സിനേഷന്റെ ആദ്യഘട്ടത്തില്‍ മുന്‍ഗണന.ഗര്‍ഭിണികള്‍, അലര്‍ജി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് വാക്സിന്‍ നല്‍കുമ്പോള്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


കേരളത്തില്‍ 133 കേന്ദ്രങ്ങളില്‍ ഇന്ന് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിക്കും.എറണാകുളം ജില്ലയില്‍ 12 ഉം തിരുവനന്തപുരം ജില്ലയില്‍ 11 ഉും ബാക്കി ജില്ലകളില്‍ ഒന്‍പത് വീതവും കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുക.മന്ത്രി കെ.കെ.ശൈലജ കണ്ണൂര്‍ ജില്ലാ ആശുപത്രിയാണ് സന്ദര്‍ശിക്കുക. ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്നു മുറികളുണ്ടാകും. ഓരോ ആള്‍ക്കും 0.5 എംഎല്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് കുത്തിവെപ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.