സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് സൗഹൃദ ഫുട്ബാള്‍ മല്‍സരം സംഘടിപ്പിച്ചു

പരപ്പനങ്ങാടി: 75 ാം സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് സൗഹൃദ ഫുട്ബാള്‍ മല്‍സരം സംഘടിപ്പിച്ചു. ചുടലപ്പറമ്പ് മൈതാനിയില്‍ വെച്ച് നടന്ന മത്സരം ആള്‍ കേരളാ ട്രാന്‍സ് ജെന്‍ന്റേഴ്‌സ് മുന്‍ അത് ലറ്റിക് ചാമ്പ്യനായ അന്‍ജു ഷിയ ഉദ്ഘാടനം ചെയ്തു. നാല് ടീമുകളിലായി 40 ഓളം ഫുട്ബാള്‍ താരങ്ങള്‍ പങ്കെടുത്തു.

ജാര്‍ഖണ്ഡ്, തമിഴ്‌നാട് , ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള വനിതാ താരങ്ങളോടൊപ്പം പ്രാദേശിക താരങ്ങളും ട്രാന്‍സ് വുമണ്‍ ഷിയയും ഓരോ ടീമുകളിലുമായി അണിനിരന്നു. ആവേശകരമായ മത്സരത്തില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് മെമ്പര്‍ ഉബീഷിന്റെ നേതൃത്വത്തിലുള്ള അത് ലറ്റികോ പരപ്പനങ്ങാടി ജേതാക്കളായി. ഫൈനലില്‍ എഫ് സി ചുടലപ്പറമ്പിനെയാണ് തോല്‍പ്പിച്ചത്.

നിശ്ചിത സമയത്ത് 2 ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ ത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. വാക്കേഴ്‌സ് ക്ലബ്ബ് കണ്‍വീനര്‍ കെ.ടി വിനോദ്, ജോയിന്റ് കണ്‍വീനര്‍ ടി. മനോജ്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ വിബീഷ്, രതീഷ്, പ്രജിത്ത് , മുനീര്‍ , യൂനസ്, ഷീബ, ഉബീഷ്, രവീന്ദ്രന്‍ , മോട്ടിവേറ്റര്‍ ഹയ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top