കൊടുവള്ളിയില്‍ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് കൊടുവള്ളിയില്‍ അമ്മയും മകനും തൂങ്ങിമരിച്ചു. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി (52), മകന്‍ അജിത് കുമാര്‍ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ ദേവിക്ക് ചികിത്സക്കായി കോഴിക്കോട് പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് പറഞ്ഞതായും അതിനാല്‍ ഇനി ജീവിച്ചിരിക്കില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവര്‍ വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. രാത്രിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി.

നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെയോടെയാണ് ഇരുവരെയും ടവറിനു മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share news
error: Content is protected !!
Scroll to Top