പരപ്പനങ്ങാടി: ജി.എച്ച്.എസ്. നെടുവയില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഹെഡ് മാസ്റ്റര്‍ സുരേഷ് എം.ആര്‍ പതാക ഉയര്‍ത്തി. കുട്ടികള്‍ തയ്യാറാക്കിയ 75 പതിപ്പുകള്‍ പ്രകാശനം ചെയ്തു. കൗണ്‍സിലര്‍ മഞ്ജുഷ പ്രലോഷ് , എസ്.എം.സി.ചെയര്‍മാന്‍ മനോജ്, സ്റ്റാഫ് സെക്രട്ടറി ഷീജ എം, രഘുനാഥന്‍ കൊളത്തൂര്‍, ബിനോയ് . പി തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ ദേശഭക്തിഗാന ആലാപനം , പ്രസംഗം, രക്ഷിതാക്കളുടെ സ്വാതന്ത്ര്യ സമര പ്രശ്‌നോത്തരി തുടങ്ങിയവയും നടന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


