78 -ാ മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ്

പരപ്പനങ്ങാടി:വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് 78 -ാ മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ്. ക്ലബ്ബ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ കേലച്ചന്‍ കണ്ടി ചുടലപ്പമ്പ് മൈതാനത്ത് ദേശീയ പതാക ഉയര്‍ത്തി.

തുടര്‍ന്ന് വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് രവീന്ദ്രന്‍. പി അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി. കെ ചന്ദ്രന്‍ മാസ്റ്റര്‍ സ്വതന്ത്രദിന സന്ദേശം നല്‍കി. കെ.ടി വിനോദ്, കുഞ്ഞിമരക്കാര്‍ പി.വി., അഷ്‌റ്ഫ് , അഷ്‌റഫ് ഗ്രാന്റ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ചടങ്ങില്‍ പങ്കെടുത്ത അന്‍പതോളം കുട്ടികള്‍ക്ക് മധുര പലങ്ങാരങ്ങളും നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top