മുഹമ്മദ് റിഷ് ഫാനെ അനുമോദിച്ച് പരപ്പനാട് സോക്കര്‍ സ്‌കൂള്‍

പരപ്പനങ്ങാടി:ഡല്‍ഹി എഫ്‌സിക്ക് വേണ്ടി കളിക്കുന്ന മുഹമ്മദ് റിഷ് ഫാനെ (18 വയസ്സിനു താഴെ) അനുമോദിച്ച് പരപ്പനാട് സോക്കര്‍ സ്‌കൂള്‍. പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി ഞാറ്റിങ്ങല്‍ ബഷീറിന്റെ മകനാണ് മുഹമ്മദ് റിഷ് ഫാന്‍.

പരപ്പനാട് സോക്കര്‍ സ്‌കൂളിന്റെ ഉപഹാരം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍ മുഹമ്മദ് റിഷ് ഫാന് സമ്മാനിച്ചു.

ചടങ്ങില്‍ സ്‌കൂള്‍ ഭാരവാഹികളായ ടി.അരവിന്ദന്‍, വി.ഉണ്ണികൃഷ്ണന്‍ ,പി.കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top